1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chain Snatching Arumana Manjalummoodu

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

Chain -Snatching Arumana Manjalummoodu
തിരുവനന്തപുരം: സംസ്ഥാന അതിർത്തിയോടു ചേർന്നു.കന്യകമാരി ജില്ലയിലെ അരുമന മഞ്ഞാലുംമൂട്ടിന്‌ സമീപം ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു. അരുമന മലമാരി ചിറക്കര ഭാസ്‌കരാലയത്തിൽ നാരായണൻ നായരുടെ ഭാര്യ ആശാ ലതയുടെ (55) മാലയാണ് കവർന്നത്.
 
 കഴിഞ്ഞ ദിവസം രാവിലെ മാർത്താണ്ഡം വെട്ടുവന്നിയിലെ സ്കൂളിലേക്ക് പോകാനായി ബസ് കയറാൻ നടന്നു പോകുമ്പോഴാണ് സംഭവം. ബൈക്കിൽ അടുത്തെത്തി ആശാ ലതയെ കൈകൊണ്ട് ബലമായി അടിച്ചശേഷമാണ് മാല കവർന്ന അക്രമി സ്ഥലം വിട്ടത്. ഇയാൾ ഹെൽമെറ്റ്‌ ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
 
ആക്രമണത്തിൽ താഴെവീണ് പരിക്കേറ്റ ആശാ ലതയെ നാട്ടുകാർ അരുമന സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അരുമന പോലീസ് അന്വേഷണം ആരംഭിച്ചു.
About Writer
എ കെ ജെ അയ്യര്‍