1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganja Mutton Iduki

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

Ganja
ഇടുക്കി: കഞ്ചാവ് കേസിൽ പ്രതിയായ യുവതിയെ കോടതി മൂന്നു വർഷത്തെ കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. കോട്ടയം കോത്തല കരയിൽ ചൊറിക്കാവുങ്കൽ ജോമിനി തോമസിനെ (42) യാണ് തൊടുപുഴ എൻ.സി.പി.എസ് പ്രത്യേക കോടതി ജഡ്ജി കെ.എൻ ഹരികുമാർ ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2018 ഏപ്രിലിലായിരുന്നു. രണ്ടു കിലോ കഞ്ചാവ് കൈവശം വച്ചു കടത്തിക്കൊണ്ടുവന്നു എന്നതാണ് കേസ്. കോട്ടയം എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻറി നർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സി.ഐ ആയിരുന്ന എച്ച് നൂറുദ്ദീനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു