1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Central government has RSS agenda: Pinarayi

‘കേന്ദ്രസര്‍ക്കാരിന് ആര്‍‌എസ്‌എസ് നയം’

സ്ത്രീവിരുദ്ധ ആര്‍എസ്എസ്
സ്ത്രീവിരുദ്ധ ആര്‍എസ്എസ് നയമാണ് കേന്ദ്രസര്‍ക്കാരിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണ്ടെന്നാണ് ആര്‍എസ്എസ് നിലപാട്. ദേവകി വാര്യര്‍ സ്ത്രീശാക്തീകരണ പഠന കേന്ദ്രത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
45 കോടിയോളം സ്ത്രീകള്‍ പട്ടിണികിടക്കുന്ന രാജ്യത്ത് 200 കോടിരൂപ പ്രതിമയുണ്ടാക്കാനും 150 കോടിരൂപ സ്ത്രീശാക്തീകരണത്തിനും വകയിരുത്തുന്ന സര്‍ക്കാര്‍ നയത്തിന് വേറെ ന്യായീകരണമില്ല. സമൂഹം ജീര്‍ണമായിരുന്ന മുപ്പതുകളില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ കരുത്തോടെ മുന്നേറിയ ദേവകി വാര്യരുടെ ജീവിതം പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.