1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. case registered against kp sasikala vhp leader

വിദ്വേഷപ്രസംഗം: ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്

ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ പി ശശികലക്കെതിരെ പൊലീസ് കേസെടുത്തു.

kanjangad
ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ പി ശശികലക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ് അവര്‍ക്കെതിരെ ഹൊസ്ദുർഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 
 
കാസർകോട് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂർ നൽകിയ പരാതിയിലാണ് പൊലീസിന്റെ ഈ നടപടി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ശശികല നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ സിഡികളും യൂട്യൂബ് ലിങ്കുകളും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അടുത്ത ലേഖനം
കെഎം ഏബ്രഹാമിന്റെ ഫ്ലാറ്റിൽ നടന്നത് റെയ്ഡല്ലെന്ന് വിജിലൻസ്; ജേക്കബ് തോമസിനെതിരെ ഐഎഎസ് ലോബി പരസ്യമായി രംഗത്ത്