കെഎം ഏബ്രഹാമിന്റെ ഫ്ലാറ്റിൽ നടന്നത് റെയ്ഡല്ലെന്ന് വിജിലൻസ്; ജേക്കബ് തോമസിനെതിരെ ഐഎഎസ് ലോബി പരസ്യമായി രംഗത്ത്

കെഎം എബ്രഹാമിന്റെ വീട്ടിലെ റെയ്‌ഡ്; ചീഫ് സെക്രട്ടറിക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി

  additional chief secretary km abraham and jacob thomas issues
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (15:17 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ ജഗതിയിലെ ഫ്ലാറ്റിൽ നടന്നത് റെയ്ഡ് അല്ലെന്ന വിശദീകരണവുമായി വിജിലൻസ് രംഗത്ത്. ഫ്ലാറ്റിന്റെ അളവ് എടുക്കുകയാണ് വിജിലന്‍സ് ചെയ്‌തത്. പിഡബ്യൂഡി എഞ്ചിനീയറും ഒപ്പമുണ്ടായിരുന്നുവെന്നും വിജിലൻസ് വിശദീകരിച്ചു.

റെയ്ഡ് നടത്തണമെങ്കിൽ ഒപ്പം പൊലീസും വാറന്റും ആവശ്യമാണെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. ഏബ്രഹാം അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ പരാതിയിൽ ത്വരിത പരിശോധന നടക്കുകയാണ്.

അതിനിടെ വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും ഒരു കൂട്ടം ഐഎഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി രംഗത്തെത്തി. ചീഫ് സെക്രട്ടറിയെ നേരിട്ടുകണ്ടാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അതൃപ്തി അറിയിച്ചത്. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള കെഎം ഏബ്രഹാമിനെ താറടിക്കുന്നതിന് വേണ്ടിയാണ് വിജിലൻസ് ശ്രമമെന്നും ഐഎഎസ് അസോസിയേഷൻ ആരോപിച്ചു.

നേരത്തെ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ അസോസിയേഷന്‍ മുഖാന്തിരം പരാതി അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :