അനുബന്ധ വാര്‍ത്തകള്‍
- സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാൻ കഴിയാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ സാധിക്കില്ലെന്ന് നിയമ കമ്മീഷൻ
- 'സംഭാവനയായി ലഭിക്കുന്ന കോടികൾ മുതൽ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണം': ചെന്നിത്തല
- മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യണം; സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ
- വിദേശ സഹായം സ്വീകരിക്കണമോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനം; വിഷയത്തിൽ വസ്തുതാപരമായ തെളിവുകൾ ഹാജരാക്കിയാൽ ഇടപെടാമെന്ന് ഹൈക്കോടതി
- 10,000 രൂപ ഇനിയും അക്കൌണ്ടിൽ എത്തിയില്ല, ഉടൻ എത്തുമെന്ന് സർക്കാർ
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. വൈത്തിരി കെ എസ് ഇ ബി ഓഫീസിനടുത്തയിരുന്നു സംഭവം നടന്നത്. ദേശീയപാതയിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുൽപ്പള്ളി സ്വദേശി ധനേഷായിരുന്നു കാർ ഓടിച്ചത്. ധനേഷിന്റെ ഭാര്യയും കാറിലുണ്ടായിരുന്നു. കാർ നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു ഇരുവരും. കൽപ്പറ്റ അഗ്നിശമന വകുപ്പും വൈത്തിരി പൊലീസും സ്ഥലത്തെത്തി. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ പൂർവ്വസ്ഥിതിയിലായി.
അടുത്ത ലേഖനം