അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തിന് 93 കോടി അനുവദിച്ചു
- ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികൾ തമ്മിൽ വെടിവെപ്പ്; അഞ്ച് കുട്ടികൾക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
- ഇന്ത്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാൻ-2 ജനുവരിയിൽ കുതിച്ചുയരും
- യോഗ പഠിക്കാനെത്തിയ പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ബുദ്ധ സന്യാസി പിടിയിൽ
- 597 രൂപക്ക് 168 ദിവസം വാലിഡിറ്റി; ഉഗ്രൻ ഓഫറുമായി വോഡഫോൺ
വിദേശ സഹായം സ്വീകരിക്കണമോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനം; വിഷയത്തിൽ വസ്തുതാപരമായ തെളിവുകൾ ഹാജരാക്കിയാൽ ഇടപെടാമെന്ന് ഹൈക്കോടതി
കൊച്ചി: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശ സഹായങ്ങാൾ സ്വീകരിക്കണമോ വേണ്ടയോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി. വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജ്ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
യു എ ഇ പ്രഖ്യാപിച്ച ധനസഹായത്തിൽ വ്യക്തതയില്ല. യു എ ഇ ധനസഹായം, പ്രഖ്യാപിച്ചതായോ, കേന്ദ്ര സർക്കാർ അത് നിരസിച്ചതായോ വസ്തുതാപരമായ തെളിവുകൾ കോടതിക്കു മുന്നിൽ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കിയാൽ വിഷയം പരിശോധിക്കാം എന്ന് ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
യു എ ഇ കേരളത്തിന് പ്രഖ്യാപിച്ച വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് അരുൺ ജോസഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.