സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാൻ കഴിയാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ സാധിക്കില്ലെന്ന് നിയമ കമ്മീഷൻ

Sumeesh| Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (14:44 IST)
ഡൽഹി: രജ്യത്തെയോ സർക്കാരിനെയോ വിമർശിക്കുന്നത് രാജ്യദ്രോഹ കുറ്റത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നിയമ കമ്മീഷൻ. അക്രമങ്ങളിലൂടെയുള്ള രാജ്യത്തിനെതിരായ നീക്കങ്ങളെ മാത്രമേ രാജ്യദ്രോഹമായി പരിഗണിക്കാനാവു എന്ന് വ്യക്തമാക്കി.

രാജ്യം പിന്തുടരുന്ന ഏതെങ്കിലും ആശയങ്ങളെയൊ സർക്കാരിനെയോ വിമർശിക്കുന്നത് രജ്യദ്രോഹമായി കണക്കാക്കാനാവില്ല. വിമർശനങ്ങളോട് തുറന്ന സമീപനം സ്വീകരിക്കാൻ സാധിച്ചില്ലെങ്കിൽ സ്വാതന്ത്രലബ്ധികൊണ്ട് അർത്ഥമില്ലെന്നും നിയമ കമ്മീഷൻ നിരീക്ഷിച്ചു.

സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാൻ കഴിയാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ സാധിക്കില്ല.വിമർശിക്കാനും പ്രതിരോധിക്കാനുമുള്ള അവകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും കൺസൾട്ടേഷൻ പേപ്പറിലൂടെ നിയമ കമ്മീഷൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :