ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയ ബസ് പിടിയില്‍

കോവളം| Last Modified വ്യാഴം, 7 മെയ് 2015 (14:05 IST)
ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ കടന്നു കളഞ്ഞ മിനി ബസിനെ പൊലീസ് പിന്‍തുടര്‍ന്നു പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് കോവളം ബൈപ്പാസ് റോഡില്‍ വാഴമുട്ടത്താണു സംഭവം നടന്നത്.

സ്വകാര്യ ആശുപത്രി ജീവനക്കാരനായ പയറ്റുവിള സ്വദേശി വിജയകുമാര്‍ എന്ന 46 കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ തിരുവല്ലം ഭാഗത്തേക്ക് പാഞ്ഞ മിനി ബസിനെ തിരുവല്ലം എസ്.ഐ മധുസൂദനന്‍ നായര്‍, ഗ്രേഡ് എസ്.ഐ കൃഷ്ണന്‍ കുട്ടി എന്നിവര്‍ ചേര്‍ന്ന് ഒന്നരകിലോമീറ്ററോളം പിന്‍തുടര്‍ന്നാണു പിടികൂടിയത്. മിനി ബസ് ഡ്രൈവര്‍ പൊഴിയൂര്‍ ഉച്ചക്കട സ്വദേശി പ്രവീണ്‍ എന്ന 31 കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹനമോടിച്ചപ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ വിജയകുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :