1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bribe Thiruvallam Police

കൈക്കൂലിക്കേസ്: തിരുവല്ലം പോലീസ് എസ്.എച്ച്. സസ്‌പെൻഷനിൽ

Bribe
തിരുവനന്തപുരം: കൈക്കൂലിക്കേസിൽ തിരുവല്ലം പോലീസ് എസ്.എച്ച്.ഓ സസ്‌പെൻഷനിലായി. കസ്റ്റഡി മരണത്തെ തുടർന്ന് ജില്ലയിലെ മൂന്നു എസ്.എച്ച്.ഒ മാരെ സസ്‌പെൻഡ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ തിരുവല്ലം എസ്സ്.എച്ച്.ഒ സുരേഷ് വി.നായരെ ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആർ.ഷീലാറാണി സസ്‌പെൻഡ് ചെയ്തു ഉത്തരവായത്.

അനധികൃതമായി അമ്പലത്തറ, കമലേശ്വരം പ്രദേശങ്ങളിൽ മണ്ണ് ഖനനം ചെയ്യുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നു എന്നത് ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങളാണ് സുരേഷ് വി.നായർക്കെതിരെ ഉണ്ടായത്.

 ഇതിനൊപ്പം ജഡ്ജിക്കുന്നിൽ എത്തിയ ഒരു കുടുംബത്തെ ആക്രമിച്ച കേസിൽ പിടിയിലായ സുരേഷ് എന്നയാൾ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ കേസ് ഇപ്പോൾ സി.ബി.ഐ ആണ് അന്വേഷിക്കുന്നത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ