കൈക്കൂലി: പഞ്ചായത്ത് ക്ലാർക്ക് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (10:42 IST)
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലാർക്ക് അറസ്റ്റിലായി. ഹോം സ്റ്റെയ്റ്റ് ലൈസൻസ് പുതുക്കാനാണ് പഞ്ചായത്ത് ഓഫീസിലെ സെക്ഷൻ ക്ലാർക്ക് എം.ശ്രീകുമാർ ആണ് കൈക്കൂലി വാങ്ങിയപ്പോൾ വിജിലൻസിന്റെ പിടിയിലായത്.

വിഴിഞ്ഞം കല്ലിയൂർ പൂങ്കുളം സ്വദേശി സുരേഷ് ആഴിമലയിൽ മൂന്നു നിലയുള്ള കെട്ടിടത്തിന്റെ രണ്ട് നിലകൾ വാടകയ്‌ക്കെടുത്തു ഹോം സ്റ്റേ തുടങ്ങുന്നതിനായി പഞ്ചായത്തിൽ നിന്ന് ലൈൻസൻസ് എടുത്തിരുന്നു. എന്നാൽ കോവിഡ് കാരണം ഇത് തുടങ്ങാനായില്ല.

ഇതിനിടെ ലൈസൻസിന്റെ കാലാവധി കഴിഞ്ഞു. വീണ്ടും പുതുക്കാൻ എത്തിയപ്പോഴാണ് ശ്രീകുമാർ 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടക്കത്തിൽ പതിനായിരം രൂപ നൽകാനും പറഞ്ഞു. തുടർന്നാണ് സുരേഷ് വിജിലൻസിൽ പരാതി നൽകിയതും കഴിഞ്ഞ ദിവസം വിജിലൻസ് നൽകിയ പതിനായിരം രൂപ ശ്രീകുമാറിന് നൽകിയപ്പോൾ അറസ്റ്റിലായതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :