അനുബന്ധ വാര്‍ത്തകള്‍
- പുന്നപ്രയില്‍ ബൈക്ക് ലോറിയിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
- ആലപ്പുഴയില്‍ ചരക്ക് ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
- അടൂരില്‍ ആദ്യരാത്രി കഴിഞ്ഞ് നവവരന് പണവും സ്വര്‍ണവുമായി മുങ്ങി
- ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കത്തിക്കരിഞ്ഞ നിലയില്‍
- ആലപ്പുഴയിലെ വാഹനാപകടത്തില്‍ മകന്റെ മുന്നില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൈക്കൂലി: റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ ഇന്റലിജൻസിന്റെ പിടിയിലായി. ആലപ്പുഴ നഗരസഭയിലെ റവന്യൂ ഇൻസ്‌പെക്ടർ തിരുവല്ല ചുമാത്ര കമലാ നിവാസിൽ കെ.കെ.ജയരാജിനെയാണ് വിജിലൻസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു സംഭവം. വീട്ടുടമസ്ഥാവകാശം മാറ്റുന്നതിനായി ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് നഗരസഭാ വളപ്പിൽ വച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയരാജ് പിടിയിലായത്.
ഭാര്യാ മാതാവിന്റെ പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി യുവാവ് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിന്റെ പുതിയ പ്ലാൻ തയ്യാറാക്കുന്നതിന് വലിയ ചെലവ് വരും എന്ന കാരണം പറഞ്ഞാണ് ജയരാജ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 5000 രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് വിലപേശലിൽ ഇത് 2500 ആയി കുറച്ചു. തുടർന്നാണ് യുവാവ് ഇന്റലിജൻസിൽ പരാതി നൽകിയത്.