അനുബന്ധ വാര്‍ത്തകള്‍
- മാഹിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു
- മൂന്ന് പതിറ്റാണ്ട് കാലത്തെ വേട്ടയാടൽ അവസാനിച്ചു, സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ
- മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
- എപി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ, ടോം വടക്കൻ വക്താവ്
- ശോഭ സുരേന്ദ്രനെ കേന്ദ്ര വനിത കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരത്ത് സുരേഷ് ഗോപി, നേമത്ത് കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്; നിയമസഭയില്‍ 5 സീറ്റ് പിടിക്കാന്‍ ബി ജെ പി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും ജയിക്കാനുറച്ച് ബി ജെ പി. അഞ്ച് സീറ്റ് പിടിക്കാനായാല്‍ അടുത്ത മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക ഘടകമായി മാറാമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നത്.
സംസ്ഥാനത്ത് അടുത്തത് ഒരു തൂക്കുമന്ത്രിസഭയായിരിക്കുമെന്ന് എല്ലാ മുന്നണിയിലെയും ചില നേതാക്കള്‍ കരുതുന്നുണ്ട്. അതിനുള്ള സാധ്യത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു. അഞ്ചു സീറ്റെങ്കിലും ലഭിക്കാനിടയുള്ള പ്രവര്‍ത്തനങ്ങളാണ് ബി ജെ പി നടത്തുന്നതെന്നാണ് കെ മുരളീധരന് പറയുന്നത്.
സുരേഷ് ഗോപിയെ തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനാണ് ബി ജെ പി നീക്കം. നേമത്ത് കുമ്മനം രാജശേഖരനെയും കോന്നിയില്‍ കെ സുരേന്ദ്രനെയും മത്സരിപ്പിക്കുമെന്നും അറിയുന്നു. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ വരും.
അഞ്ചുമുതല്‍ 10 സീറ്റുകള്‍ വരെ നേടാനുള്ള പ്രവര്‍ത്തനമാണ് ബി ജെ പി അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ചില്‍ക്കൂടുതല്‍ സീറ്റ് നേടാനായാല്‍ വിലപേശലിലൂടെ ഭരണപങ്കാളിത്തം വരെ ബി ജെ പി ലക്ഷ്യമിടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.