1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mahi, Tension, SPM, BJP

മാഹിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

Mahi
കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകരായ ശ്രീജിത്ത്, ശ്രീജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിനൊപ്പം ചില ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
 
ഗുരുതരമായി  പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകനായ പ്രസാദിന്റെ വീട് സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ക്കുകയും വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്, ഓട്ടോ എന്നിവ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കുടുംബപ്രശ്നങ്ങൾ ഉള്ള സ്ത്രീകളെ വശീകരിയ്ക്കും; കൊന്നു തള്ളിയത് ഒൻപത് പേരെ, കുറ്റം സമ്മതിച്ച് കുപ്രസിദ്ധ 'ട്വിറ്റർ കില്ലർ'