1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP Lost in Pallippuram Panchayat

അവിശ്വാസം പാസായി; പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി പുറത്ത്

19 അംഗ ഭരണസമിതിയിൽ ഏഴ് ബിജെപി, ഏഴ് കോൺഗ്രസ് അഞ്ച് എൽഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില

BJP Lost in Pallippuram Panchayat
ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപിക്ക് അധികാരം നഷ്ടമായി. എൽഡിഎഫിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 
 
19 അംഗ ഭരണസമിതിയിൽ ഏഴ് ബിജെപി, ഏഴ് കോൺഗ്രസ് അഞ്ച് എൽഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ അവിശ്വാസപ്രമേയത്തിന് എൽഡിഎഫ് പിന്തുണ നൽകുകയായിരുന്നു. 
 
നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ വി വിനീത പ്രസിഡന്റും ദിനേശ് കുമാർ വൈസ് പ്രസിഡന്റുമായത്.
അടുത്ത ലേഖനം
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ചേന്തി അനിൽ റൗഡി ലിസ്റ്റിലുള്ളയാൾ; കൂളായി മുഖ്യമന്ത്രിയുടെ ഓഫീസിലുമെത്തി !