1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chenthi Anil VD Satheesan Issue

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ചേന്തി അനിൽ റൗഡി ലിസ്റ്റിലുള്ളയാൾ; കൂളായി മുഖ്യമന്ത്രിയുടെ ഓഫീസിലുമെത്തി !

Anil, Chenthi Anil, Chenthi Anil VD Satheesan Issue, CM Satheesan
Chenthi Anil With VD Satheesan

കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ പൂട്ടാൻ വി.ഡി.സതീശൻ ഗ്രൂപ്പ്. ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 
 
വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നും കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. 
 
പ്രതിരോധം പാളുമോ?
 
ചേന്തി അനിൽ റൗഡിയാണെന്ന് അറിഞ്ഞതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി പോയതെന്നാണ് വിശദീകരണം. എന്നാൽ ഇയാൾ നേരത്തെ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 
 
ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം നടത്തുന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശനെ ക്ഷണിക്കാൻ ചേന്തി അനിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. അനിലിനൊപ്പം മുഖ്യമന്ത്രി നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നതാണ്. 
സംഭവം 
 
ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രിയെ കോൺ?ഗ്രസ് പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു. ചെമ്പഴന്തിയിലേയ്ക്കുള്ള യാത്രയാണ് പ്രവർത്തകർ തടഞ്ഞത്. മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി. മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങിയതോടെ കാര്യങ്ങൾ വഷളാകുകയായിരുന്നു. 
 
'മര്യാദയ്ക്ക് സംസാരിക്കണം' 
 
ഇതിനിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ വാഹനം തടഞ്ഞ ചേന്തി അനിലിനോട് കോപിച്ചു. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന് സതീശൻ പറഞ്ഞപ്പോൾ, 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും' എന്നാണ് അനിൽ തിരിച്ചു ചോദിച്ചത്. ഇതോടെ സംഘർഷാവസ്ഥയായി. പൊലീസ് ഇടപെട്ട് അനിലിനെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചു. Also Read: അത് സുകുമാരക്കുറുപ്പല്ല; പുറത്തുവിട്ട ചിത്രം തൃശൂർ സ്വദേശിയുടേത്
 
മുഖ്യമന്ത്രി പറ്റിച്ചു ! 
 
ചതയദിന പരിപാടിക്കായി മാസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രിയുടെ തിയതി വാങ്ങിച്ചിരുന്നെന്നും പരിപാടിയിൽ പങ്കെടുക്കാതെ പോയതിനെതിരെ പ്രതിഷേധിച്ചത് ഇക്കാരണത്താൽ ആണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. വാഹനം നിർത്തിച്ച പ്രവർത്തകരോട് വണ്ടിയിൽ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി വളരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. എന്നാൽ അവസാന ദിവസം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. Also Read: വിറങ്ങലിച്ച് നേപ്പാൾ, മരണസംഖ്യ 600 തൊട്ടു, കാണാക്കയത്തിൽ രണ്ടായിരത്തിലേറെ മനുഷ്യർ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഓണാഘോഷത്തിന് ഇന്ന് സമാപനം; തൃശൂരിൽ പുലികളിറങ്ങും