അനുബന്ധ വാര്‍ത്തകള്‍
- നിയോജക മണ്ഡലത്തിലെ 50 സ്ഥലങ്ങളില്‍ കൊവിഡിനെ തുരത്താന്‍ ഹോമം നടത്തി ബിജെപി എംഎല്‍എ
- ലക്ഷദ്വീപ് വിഷയത്തില്‍ സിപിഐ, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് നേതാക്കള്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗ്ഗീയ മുതലെടുപ്പ്: കുമ്മനം രാജശേഖരന്
- നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിനായി ശബ്ദമുയർത്തണം: കെകെ ശൈലജ
- അഗത്തിയിൽ 240 കോടി രൂപയ്ക്ക് എയർപോർട്ട്, മോദിയുടെ സ്വപ്നത്തിൽ ഒരു ലക്ഷദ്വീപുണ്ട്, വിശദീകരണവുമായി എ പി അബ്ദുള്ളകുട്ടി
- ഇത്രയേറെ കൊവിഡ് മരുന്നുകൾ എവിടെനിന്ന് ലഭിച്ചു? ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ബിജെപി ഉപയോഗിച്ചത് കുഴല്‍പ്പണം? സുരേന്ദ്രന്റെ കള്ളി പൊളിയുന്നു
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി പ്രതിരോധത്തില്‍. കുഴല്‍പ്പണ കടത്തു സംഘത്തിനു ജില്ലയില്‍ മുറി ഏര്‍പ്പാടാക്കിയത് ബിജെപി ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് വിവരം. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഴല്‍പ്പണമാണ് ബിജെപി ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംസ്ഥാന നേതൃത്വം അടക്കം സംശയനിഴലിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഡിജിറ്റല്‍ പണമിടപാട് മാത്രമാണ് ബിജെപി നടത്തിയതെന്ന്സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. കുഴല്പ്പണമിടപാടില് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതോടെ സുരേന്ദ്രന് പറഞ്ഞത് കള്ളമാകുകയാണ്.