അഗത്തിയിൽ 240 കോടി രൂപയ്ക്ക് എയർപോർട്ട്, മോദിയുടെ സ്വപ്‌നത്തിൽ ഒരു ലക്ഷദ്വീപുണ്ട്, വിശദീകരണവുമായി എ‌ പി അബ്‌ദുള്ളകുട്ടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 മെയ് 2021 (18:14 IST)
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിൽ നടപ്പാക്കുന്ന പുതിയ നയങ്ങൾക്കെതിരേ ലക്ഷദ്വീപിലും പുറത്തും പ്രതിഷേധം ശക്തമാവുകയാണ്. രാഷ്ട്രീയ പ്രവർത്തകരും സിനിമാതാരങ്ങളും ഉൾപ്പടെ നിരവധിപേരാണ് ദ്വീപ് ജനതയുടെ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി ദേശിയ ഉപാധ്യക്ഷനായ എ‌പി അബ്‌‌ദുള്ളകുട്ടി.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരേയും കേന്ദ്രസർക്കാരിനുമെതിരേ ഇപ്പോൾ നടക്കുന്നത് നുണപ്രചരണമാണെന്നാണ് അബ്‌ദുള്ളകുട്ടി പറയുന്നത്. ലക്ഷദ്വീപിൽ രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലീംലീഗ് ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.

എ പി അബ്‌ദുള്ളകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റി വായിക്കാം

ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാറിമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ
നുണപ്രചരണങ്ങൾ നടക്കുകയാണ്
ഇതിന്റെ പിന്നിൽ ലക്ഷ്ദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ്
ജിഹാദി ഗ്രൂപ്പുകളാണ്. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല.
പുതിയ അഡ്മിനിസ്റ്റേറ്റർ. പ്രഫുൽ പട്ടേൽ ഗുജ്റാത്ത് കാരനാണ് എന്നാണ്.ഇവരുടെ പ്രചരണം
അത് എങ്ങിനെയാണ് കുറ്റമാകുന്നത് ?

മുമ്പ് കോൺഗ്രസ്സിന്റെ കാലത്ത്
IAS , IPS ഉദ്യോഗസ്ഥരായിരുന്നു ഭരണാധികാരികളായി നിയമിച്ചുകൊണ്ടിരുന്നത്.
മോദിജി,അതിന് ഒരു മാറ്റം വരുത്തി. ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ്. അതാണ് പ്രഫുൽ പട്ടേൽ. സ്ഥലം MPക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാർ ലോഭിക്കും , അഴിമതിക്കാർക്കും ഈ അഡ്മിനിസ്റ്റേറെ തീരെ ദഹിച്ചിട്ടില്ല. അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ "ക്ലീൻ
ലക്ഷദ്വീപ് " പദ്ധതി നടപ്പിലാക്കി

കുട്ടികളും , സ്ത്രീകളും, മുതിർന്നവരും, പങ്കെടുത്ത ആ പദ്ധതി വൻ വിജയയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചമ്പലായി.ഈ ഒരറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവർന്ന നേതാവാണ്
പ്രഫുൽ പട്ടേൽ.100 % മുസ്ലിംങ്ങൾ ഉള്ള ദ്വീപിൽ പട്ടേൽജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ്.ബംങ്കാരം
ദ്വീപിൽ
ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് pm സയ്ദ് സാഹിബിന്റെ -കോൺഗ്രസ്സ് ഭരണകാലത്താണ് മാംസം നിരോധിച്ചു. എന്നതാണ് മറ്റൊന്ന്.അത് ശരിയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിഭ്യാസ രംഗത്ത് ഉള്ള വിദഗധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത്

ബീഫ് മാത്രമല്ലല്ലോ മാംസാഹാരം ചിക്കനും, മട്ടനും, പെടുമല്ലൊ?
പിന്നെ ഗുണ്ടാ നിയമം നടപ്പിലാക്കി എന്നാണ് ആരോപണം.
അതും ശരിയാണ്. പാർലിമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകൾ ഗുജ്റാത്ത് കാരൻ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച്.. സെക്രട്ടറിയേറ്റ് അക്രമിച്ചു.കലക്ടറേ ഘെരാവോ ചെയ്തു
അവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തു.

ഇതിനൊക്കെ അഡ്മിനിസ റ്റേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥം!
മറ്റൊരു സംഗതി ബിൽഡിംങ്ങ് റൂൾസ്, ലാന്റ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നു എന്നാണ്
ഇതിൽ അല്പം യുക്തിയും, സത്യവും ഉണ്ട്. ഈ കാര്യത്തിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട് ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത്
ചരിത്രത്തിൽ ആദ്യമായാണ്. മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്.

അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ
ആക്കി മാറ്റുക എന്നതാണ്.അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും
സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരും. കവരിത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതികൂട്ടേണ്ടിവരും.

ലക്ഷദീപിലെ മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതൊക്കെയാണ്‌ യാതാർത്ഥ്യം. ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം.

ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ്‌ - കോൺഗ്രസ്സ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്. ദ്വീപിലെ ജനങ്ങൾ എന്നും ദേശീയധാരയിൽ ഇഴുകി ഉയർന്ന് ജീവിച്ച നല്ല ഭാരതീയരാണ്.

നിങ്ങളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല.ഇന്ന് ദീപിലെ ബി ജെ പി പ്രവർത്തക യോഗം വെർച്ചലായിചേർന്നു.
പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയും പ്രഭാരി എന്ന നിലയിൽ ഞാനും പങ്കെടുത്തു അസത്യ പ്രചരണത്തെ അപലപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ...

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം
വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ...

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി
വിജയ് മുസ്ലീം വിരുദ്ധ ചിന്താഗതിയുള്ള ആളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് ...

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ...

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
ആണവപദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇറാനിലേക്ക് തിരിക്കും മുന്‍പാണ് ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...