1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Biju Prabhakar about controversy

കാട്ടുകള്ളൻമാരെ തുറന്നുകാട്ടുകയാണ് ചെയ്തത്, ജീവനക്കാരെ ആക്ഷേപിച്ചട്ടില്ല: ബിജു പ്രഭാകർ

വാർത്തകൾ
തിരുവനന്തപുരം: കെഎസ്ആർടിസി ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെ തുറന്നുകാട്ടുകയാണ് താൻ ചെയ്തതെന്നും ജീവനക്കാരെ അതിക്ഷേപിച്ചിട്ടില്ലെന്നും കെഎസ്ആർടി‌സി എംഡി ബിജു പ്രഭാകർ. കെഎസ്ആർടി ജീവനക്കാരുമായി ഫെയ്സ്ബുക്ക് ലൈവിൽ സംസാരിയ്ക്കുന്നതിനിടെയാണ് ബിജുപ്രഭാകറിന്റെ പ്രതികരണം. ചില കാട്ടുകള്ളൻമാരെ തുറന്നുകാട്ടുകയാണ് ചെയ്തതതെന്നും. ഇക്കാര്യത്തിൽ മറ്റു അജണ്ടകൾ ഒന്നുമില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയിൽനിന്നും 100 കോടിയോളം കാണാതായി എന്ന് കഴിഞ്ഞ ദിവസം ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. അക്കാലയളവിൽ അക്കൗണ്ടിങ് മാനേജറായിരുന്ന നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
മലബാർ എക്സ്‌പ്രെസ്സിലെ തീപിടുത്തം: കാസർഗോഡ് സ്റ്റേഷനിലെ കൊമേഴ്ഷ്യല്‍ സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു