ഭക്ഷണം നൽകാൻ വൈകി, റോട്ട് വീലർ നായകൾ ജീവനക്കാരനെ കടിച്ചുകൊന്നു

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 ജനുവരി 2021 (12:30 IST)
കഡലൂര്‍: പ്രഭാത ഭക്ഷണം നല്‍കാന്‍ വൈകിയതിലുള്ള ദേഷ്യത്തിൽ 58 കാരനെ കടിച്ചുകൊന്നു. പുതുബൂലമേടുള്ള ഫാമിലെ ജീവനക്കാരനായ കെ ജീവാനനന്ദം അണ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പത്ത് ഏക്കറോളം വരുന്ന ഫാമിൽ കാവലിനായി വാങ്ങിയ നയകളാണ് ഫം ജീവനക്കാരനെ അക്രമിച്ച് കൊലപ്പെടുത്തിയത്. എല്ലാ ദിവസവും രാവിലെ വന്നാൽ ഉടൻ ജീവാനനന്ദം നായകൾക്ക് ഭക്ഷണം നൽകാറുണ്ട്. എന്നാൽ സംഭവ ദിവസം വൈകുന്നേരമാണ് ഇദ്ദേഹം നായകൾക്ക് ഭക്ഷണവുമായി എത്തിയത്. ഇതിൽ കുപിതരായ നായകൾ ജീവനക്കാരനെ ആക്രമിയ്ക്കുകയായിരുന്നും എന്നും ജീവാനന്തം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും നായകൾ പിന്നലെ എത്തി കീഴ്പ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ചെവിയും മുഖത്തിന്റെ ഒരു ഭാഗവും നായ്ക്കൾ കടിച്ചുകീറിയിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :