നടി അക്രമിയ്ക്കപ്പെട്ട കേസിൽ തെളിവുണ്ട്: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗണേഷ് കുമാറിനെ ജയിലിലാക്കും

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 ജനുവരി 2021 (12:04 IST)
കൊല്ലം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കെബി​ഗണേഷ് കുമാറിനെ ജയിലില്‍ അടയ്ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ പൊലീസിന്റെ പക്കല്‍ ശക്തമായ തെളിവുണ്ടെന്നും. നിയമസഭയില്‍ പിണറായി വിജയന് വേണ്ടി കൈ പൊക്കുന്ന ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്ഡ് നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 'യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടന്‍ ദിലീപിന് മുന്‍പേ ഗണേഷ് കുമാര്‍ ജയിലില്‍ പോകേണ്ടി വരും. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് പ്രദീപ് കോട്ടാത്തല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്' എന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :