വിക്ടേഴ്സിൽ പത്താംതരം ക്ലാസുകൾ നാളെ അവസാനിയ്ക്കും, ഇനി റിവിഷൻ ക്ലാസുകൾ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 ജനുവരി 2021 (11:48 IST)
തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ നടന്നുവരുന്ന പത്താംതരം പ്രധാന ക്ലാസുകൾ നാളെ അവസാനിയ്ക്കും. ഇനി പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനായുള്ള റിവിഷൻ ക്ലാസുകളാണ് ചാനലിൽ സംപ്രേഷണം ചെയ്യുക. ഫെബ്രുവരി തുടക്കം മുതൽ എസ്എസ്എൽസി പരീക്ഷയ്ക്കായുള്ള പ്രത്യേക റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ആരംഭിയ്ക്കും. ഒന്നര മണിക്കൂറായിരിയ്ക്കും ക്ലാസുകളൂടെ ദൈർഘ്യം. ഞായറാഴ്ചയിലെ ആറ് ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറല്‍, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1,166 ഡിജിറ്റല്‍ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയത്. ഈ ക്ലാസുകൾ എല്ലാം തന്നെ വിദ്യാർത്ഥികൾക്ക് വീണ്ടും കാണുന്നതിനായി www.firstbell.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :