രണ്ട് കണ്ണിനും കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാമല്ലോ: പിണറായിയെക്കണ്ട് ക്ഷമ ചോദിയ്ക്കണം എന്ന് ബർലിൽ കുഞ്ഞനന്തൻ നായർ

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 17 ജനുവരി 2021 (11:34 IST)
പിണറായി വിജയനെ കണ്ട് ക്ഷമ ചോദിക്കണമെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പാർട്ടിയിലെ വിഭാഗിയത കാലത്ത് പിണറായിക്കെതിരെ നിലപാട് സ്വീകരിച്ചത് തെറ്റായി എന്നും അക്കാര്യത്തിൽ കുറ്റബോധമുണ്ടെന്നും ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞു. 'ഒരാഗ്രഹം ബാക്കിയുണ്ട്. പിണറായിയെ കാണണം. രണ്ടുകണ്ണിനും കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാമല്ലോ. എന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചിരുന്നു. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണം. പിണറായിയാണ് ശരിയെന്ന് തെളിഞ്ഞു, തെറ്റുപറ്റിയ കാര്യം പിണറായിയെ അറിയിക്കണം' ബെർലിൽ കുഞ്ഞാന്തൻ നായർ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :