1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bijnor mla booked for attending iftar amid lockdown

ലോക്ക്‌ഡൗൺ ലംഘിച്ച് ഇഫ്‌താർ:യു‌പിയിൽ എംഎൽഎ അടക്കം 53 പേർക്കെതിരെ കേസ്

ലോക്ക്ഡൗൺ
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഗ്ഘിച്ച് ഇഫ്‌താറിൽ പങ്കെടുത്ത എംഎൽഎക്കെതിരെ കേസ്. സമാജ്‌വാദി പാർട്ടിയുടെ ബീജിനോർ എംഎൽഎ മനോജ് പരസ് അടക്കമുള്ളവർക്കെതിരെയാണ് യുപി പോലീസ് കേസെടുത്തത്.
 
സറയ്‌മീർ പ്രദേശത്ത് വ്യാഴാഴ്‌ച്ച വൈകീട്ടാണ് ഇഫ്‌താർ നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എംഎൽഎയടക്കം പരിപാടിയിൽ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ആകെ 53 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അടുത്ത ലേഖനം
രാജ്യത്ത് ഇന്നും നാല് ലക്ഷത്തിലധികം കൊവിഡ് രോഗികൾ, 4092 മരണം, ചികിത്സയിലുള്ളവരുടെ എണ്ണം 38 ലക്ഷത്തിലേക്ക്