കൊവിഡ്: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

അഭിറാം മനോഹർ| Last Modified ഞായര്‍, 9 മെയ് 2021 (09:16 IST)
മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ്(42) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.

കൊവിഡ് കാലത്ത് റിപ്പോർട്ടിങ്ങിൽ സജീവമായിരുന്നു. കൊവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്‌ചയിലേറെയായി ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെ 2 ന് ഹ്യദയാഘാതത്തെ തുടർന്ന് ആണ് മരണം

2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച വിപിൻ ചന്ദ് 2012 മുതൽ മാതൃഭൂമി ന്യൂസിലാണ് പ്രവർത്തിച്ചിരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :