1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bhanumathi Atichilthotti Athirappilli

ഭാനുമതി ആര്‍ക്ക് വോട്ട് ചെയ്യും എന്നതായിരുന്നു പ്രശ്‌നം!

Bhanumathi
തൃശൂര്‍: അതിരപ്പിള്ളി അടിച്ചില്‍തൊട്ടി ഊരിലെ ഭാനുമതി എന്ന വോട്ടര്‍ക്കാണ് പ്രശ്‌നം, എന്താണെന്ന് വച്ചാല്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്നത്. കാരണം ഒരു സ്ഥാനാര്‍ഥി സ്വന്തം ഭര്‍ത്താവും എതിര്‍ സ്ഥാനാര്‍ഥി സ്വന്തം പിതാവും, അവര്‍ പിന്നെന്തുചെയ്യും. എന്തായാലും കഴിഞ്ഞ ദിവസം വോട്ടു ചെയ്തു കഴിഞ്ഞാണ് ഭാനുമതിക്ക് സമാധാനമായത്.
 
പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഇടതു പക്ഷവും വലതു പക്ഷവും തുല്യ ശക്തികളെന്ന നിലയ്ക്കാണ് ഇവിടെ മത്സരിക്കുന്നത്. ഇവിടെയാണ് ഭാനുമതിയുടെ ഭര്‍ത്താവ് നാഗപ്പനും എതിര്‍ സ്ഥാനാര്‍ത്ഥിയായി മംഗലസ്വാമിയും ജയിക്കാന്‍ ഉറപ്പിച്ച് മത്സരിച്ചത്. എന്തായാലും വോട്ടെടുപ്പ് കഴിഞ്ഞതോടെ സമാധാനമായി ഭാനുമതി ഫലം വരുമ്പോള്‍ എന്തായാലും തനിക്ക് ഒരുപോലെ യാണെന്നാണ് പറയുന്നത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്