അനുബന്ധ വാര്‍ത്തകള്‍
- സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച നിലയിൽ
- ട്രെയിനില്‍ നിന്നു വീണു യുവാവിന് ദാരുണാന്ത്യം
- Suresh Gopi: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ വിവാദം; കാര്‍ ഡ്രൈവറെ അടിച്ച് സുരേഷ് ഗോപി (വീഡിയോ)
- 'നായയെ അടിച്ചു കൊല്ലുന്ന സീനിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല';മാമന്നൻ, പുഷ്പ സിനിമകളിലെ ആ രംഗങ്ങളിൽ അഭിനയിച്ചതിനെക്കുറിച്ച് ഫഹദ് ഫാസിൽ
- Loksabha Elections 2024: മരിച്ചയാളുടെ വോട്ടു ചെയ്യാനെത്തിയ സ്ത്രീ പിടിയിൽ
ആളുമാറി മർദ്ദനം: എഎസ്ഐക്ക് സ്ഥലം മാറ്റം
പാലക്കാട്: വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച എഎസ്ഐ ജോയ് തോമസിന് സ്ഥലംമാറ്റം. ജില്ലാ പൊലീസ് | മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പട്ടാമ്പിയിലെ വിദ്യാർത്ഥിയെ ആളു മാറി മർദ്ദിച്ചതിനു എ.എസ്.ഐ യെ പറമ്പിക്കുളത്തേക്കാണ് സ്ഥലം മാറ്റിയത്. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയായിരുന്നു എഎസ്ഐ ജോയ് തോമസിനുണ്ടായിരുന്നത്.
പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് എഎസ്ഐയിൽ നിന്നുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ സംഘം മർദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചു. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.