സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 23 ഓഗസ്റ്റ് 2024 (21:24 IST)
വയനാട് ദുരന്തത്തിന്റെ നടുക്കം നമ്മെ വിട്ടുമാറിയിട്ടില്ലെന്നും തുക എത്ര ചെറുതായാലും ശരി, നിങ്ങളുടെ ഓരോരുത്തരുടെയും സംഭാവന പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു രാത്രി കൊണ്ടില്ലായത് മൂന്ന് ഗ്രാമങ്ങളാണ്. ഉറ്റവരും കിടപ്പാടവും ജീവിതോപാധികളും നഷ്ടമായവര്‍ക്ക് എന്തെല്ലാം പകരം നല്‍കിയാലും മതിയാകില്ല. എന്നിരിക്കിലും ദുരന്തബാധിതരുടെയും ദുരിതബാധിത മേഖലയുടെയും പുനര്‍നിര്‍മാണം അനിവാര്യമായ കാര്യമാണ്.
എല്ലാവരും വയനാടിനായി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തുക എത്ര ചെറുതായാലും ശരി, നിങ്ങളുടെ ഓരോരുത്തരുടെയും സംഭാവന പ്രധാനമാണ്. വയനാടിനായി നമുക്ക് ഒന്നിച്ചു നില്‍ക്കാം- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.