1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Pattambi Ongallur

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച നിലയിൽ

Suicide
പാലക്കാട്: സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
 ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്.
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം.
 
 വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
യൂട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ