ബാര്‍ കേസ്: ബിജു രമേശിന്റെ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

തിരുവനന്തപുരം| jf| Last Updated: വ്യാഴം, 28 മെയ് 2015 (15:38 IST)
ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബിജു രമേശ് ഹര്‍ജിയില്‍ സമര്‍പ്പിച്ചത്. കോടതി സിറ്റിംഗ് ഇല്ലാത്തതിനാലാണ് കേസ് മാറ്റിവെച്ചത്.

അന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്ന വിവരമാകും നാളെ വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ കോടതിയെ അറിയിക്കുക. ബാര്‍കോഴക്കേസിലെ വസ്തുതാ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്നലെ കൈമാറി.രണ്ടു മാസത്തിനുള്ളില്‍ ബാര്‍ കോഴക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :