അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പരക്കെമഴയ്ക്ക് സാധ്യത; മൂന്നിടത്ത് റെഡ് അലര്‍ട്ട്
- തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചു; ഇന്നും നാളെയും കനത്ത മഴ
- Rain Holiday: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി
- 'മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും'; സമ്മതമില്ലാതെ സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതും പങ്കിടുന്നതും നിരോധിച്ച് കേരള പോലീസ്
- വെള്ളം വഴിതിരിച്ചുവിടുന്നത് ചോദ്യം ചെയ്ത സ്ത്രീയെ ലോഹ ചൂല് കൊണ്ട് ആക്രമിച്ചു; അയല്ക്കാരന് അറസ്റ്റില്‍
ബിജെപി അനുകൂല നിലപാടുള്ള ബി.അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു
ബി.അശോകിന്റെ സസ്‌പെൻഷൻ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്
B Ashok
ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുപോരുന്ന ബി.അശോക് ഐഎഎസിനെ മുന്തിയ വകുപ്പിൽ നിയമിച്ച് യുഡിഎഫ് സർക്കാർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ബി.അശോകിനു നിയമനം.
ബി.അശോകിന്റെ സസ്‌പെൻഷൻ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. പിന്നാലെ മികച്ചൊരു നിയമനവും യുഡിഎഫ് സർക്കാർ നൽകിയിരിക്കുകയാണ്. ചട്ടം ലംഘിച്ച് സർക്കാരിനെതിരെ സംസാരിച്ചു, അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു തുടങ്ങിയ കാരണങ്ങളെ തുടർന്നാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ബി.അശോകിനെ സസ്‌പെൻഡ് ചെയ്തത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കാവിവത്കരണം ലക്ഷ്യമിടുന്ന ആർഎസ്എസിനു കുട പിടിക്കുന്ന നിലപാടാണ് സതീശൻ സർക്കാരിന്റേതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേരത്തെ എംജി സർവകലാശാലയിൽ ആർഎസ്എസ് അനുകൂലികളെ സെനറ്റിലേക്ക് തിരുകികയറ്റിയ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നടപടി വിമർശിക്കപ്പെട്ടിരിക്കുന്നു. ഇതിനു പിന്നാലെയാണ് ബിജെപി അനുഭാവമുള്ള ഉദ്യോഗസ്ഥനെ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയിരിക്കുന്നത്.