1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ayodhya Ram Temple:Mohanlal recieved akshatham

Ayodhya Ram Temple: അയോധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി മോഹൻലാൽ

Ayodhya ram temple,akshatham,mohanlal,bjp,rss
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. ആര്‍ എസ് എസ് പ്രാന്തപ്രചാരകന്‍ എസ് സുദര്‍ശനില്‍ നിന്നാണ് താരം അക്ഷതം ഏറ്റുവാങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മോഹന്‍ലാല്‍ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
 
സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോദ്യ. ശ്രീരാമചന്ദ്രനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീ മോഹന്‍ലാല്‍ സംഘത്തിന്റെ പ്രാന്തപ്രചാരകന്‍ സുദര്‍ശഞ്ഞിയില്‍ നിന്ന് അക്ഷതം ഏറ്റുവാങ്ങി. ചിത്രത്തിനൊപ്പം കെ സുരേന്ദ്രന്‍ കുറിച്ചു. സിനിമാ മേഖലയില്‍ നിന്നും നടന്‍ ശ്രീനിവാസന്‍,ഉണ്ണി മുകുന്ദന്‍,ബാലതാരമായ ദേവനന്ദ,നടി ശിവദ,സംവിധായകന്‍ വിനയന്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്ഷതം സ്വീകരിച്ചിരുന്നു. പൂജ അനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കുന്ന പൂജാദ്രവ്യമാണ് അക്ഷതം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
യുകെയിലേയ്ക്ക് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരം: അഭിമുഖം ജനുവരി 22ന് കൊച്ചിയില്‍