നേരിനെ പിന്നിലാക്കി ഓസ്‌ലര്‍,പ്രീ സെയില്‍സില്‍ മോഹന്‍ലാലിനെ വീഴ്ത്തി ജയറാം

Neru Ozler
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ജനുവരി 2024 (11:23 IST)
Ozler Neru
2024ലെ വലിയ റിലീസായി ജയറാമിന്റെ ഓസ്‌ലര്‍ മാറിക്കഴിഞ്ഞു. പ്രഖ്യാപനം മുതല്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രം മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ആദ്യ പകുതിക്ക് ലഭിച്ചത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ജയറാം ചിത്രം നേടിയ പ്രീ സെയില്‍സ് ബിസിനസ് കണക്കാണ് പുറത്തുവന്നിരിക്കുന്നത്.ALSO READ:
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 605 പേര്‍ക്ക്; നാലുമരണം

റിലീസിനെ രണ്ട് ദിവസം മുമ്പ് ഓസ്‌ലര്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിച്ചത്. 57.2 8 ലക്ഷം രൂപയാണ് ഇന്നലെ ഉച്ചവരെ കണക്കുപ്രകാരം സിനിമയ്ക്ക് ലഭിച്ചത്. മുഴുവന്‍ ദിവസത്തെ കണക്ക് വരുമ്പോള്‍ ഒരു കോടിക്ക് അടുത്ത് നേടാന്‍ സിനിമയ്ക്ക് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ നേരിന്റെ പ്രീ സെയില്‍ ബിസിനസിനെ ഓസ്‌ലര്‍ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 21ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചത് ഡിസംബര്‍ 17 ആയിരുന്നു, മൂന്നുദിവസംകൊണ്ട് നേര് ആകെ നേടിയത് ഒരു കോടിയാണ്.
ALSO READ:
ഡിസംബര്‍ മാസത്തില്‍ പതിനായിരത്തോളം പേര്‍ കൊവിഡ് മൂലം മരിച്ചെന്ന് ലോകാരോഗ്യ സംഘടന

അതേസമയം ജയറാം ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ വയ്ക്കുന്നത്.ഓസ്‌ലര്‍ 2024ലെ ആദ്യ വിജയചിത്രം ആകുമെന്നാണ് കണക്ക് കൂട്ടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :