മമ്മൂട്ടിയുടെ 2 ചിത്രങ്ങളെ പിന്നിലാക്കി 'നേര്', മലയാളത്തിലെ പണം വാരി സിനിമകളില്‍ അഞ്ചില്‍ മൂന്നും മോഹന്‍ലാലിന്റേത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ജനുവരി 2024 (09:45 IST)
മോഹന്‍ലാലിന്റെ തിരിച്ചുവരാനായി കാത്തിരുന്ന ആരാധകര്‍ക്ക് 'നേര്' അത് കാണിച്ചു കൊടുത്തു. റിലീസിന് 200 സ്‌ക്രീനുകള്‍ മാത്രം ലഭിച്ച മോഹന്‍ലാല്‍ ചിത്രം ആഴ്ചകള്‍ പിന്നിട്ടിട്ടും 350 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് ഇതിനുള്ള തെളിവ്. വിദേശയിടങ്ങളിലും മികച്ച സ്‌ക്രീന്‍ കൗണ്ട് സിനിമയ്ക്കുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ റെക്കോര്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നേര് തകര്‍ത്തു. ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ചിത്രത്തെ കൂടി പിന്നിലാക്കിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം. കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് സിനിമ 80 കോടി കളക്ഷന്‍ നേടിയിരുന്നു. ഇപ്പോഴിതാ കേരള ബോക്‌സ് ഓഫീസിലെ എക്കാലത്തെയും പണം വാരിയ സിനിമകളില്‍ അഞ്ചാം സ്ഥാനത്ത് നേര് എത്തിയിരിക്കുന്നു.

ഭീഷ്മപര്‍വ്വത്തെ പിന്നിലാക്കിയാണ് നേരിന്റെ കുതിപ്പ് തുടരുന്നത്. അഞ്ചാം സ്ഥാനത്തേക്ക് നേര് കടന്നു.ഈ ലിസ്റ്റില്‍ 2018 ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ചിത്രവും മൂന്നാം സ്ഥാനത്തുള്ള സിനിമയും മോഹന്‍ലാലിന്റെതാണ്.


രണ്ടാം സ്ഥാനത്ത് പുലിമുരുകന്‍ എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് ലൂസിഫറാണ്. നാലാം സ്ഥാനത്ത് ആര്‍ ഡി എക്സാണ്.അഞ്ചാം സ്ഥാനത്ത് നേരും ഇടം നേടി. ഈ നിലയില്‍ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണെങ്കില്‍ നേര് വൈകാതെ തന്നെ 100 കോടി ക്ലബ്ബില്‍ എത്തും.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :