1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal's Neru box office collections day 20

'നേര്' ജൈത്രയാത്ര തുടരുന്നു, 'വാലിബന്‍' വന്നാലും നിക്കില്ലേ ? കളക്ഷന്‍ റിപ്പോര്‍ട്ട്

Mohanlal's  Neru box office collections
മോഹന്‍ലാല്‍ -ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'നേര്' ബോക്സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു. 20 ദിവസത്തെ പ്രദര്‍ശനം കൊണ്ട് 42 കോടി രൂപ കളക്ഷന്‍ നേടി.
 
രണ്ടാം വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, ഇതുവരെ 42.68 കോടി രൂപ മോഹന്‍ലാല്‍ ചിത്രം നേടി.16-ാം ദിവസം 75 ലക്ഷം, 17-ാം ദിവസം 1.1 കോടി, 18-ാം ദിവസം 1.5 കോടി, 19-ാം ദിവസം 35 ലക്ഷം, 20-ാം ദിവസം 38 ലക്ഷം എന്നിങ്ങനെയാണ് കളക്ഷന്‍.
 2024 ജനുവരി 9 ചൊവ്വാഴ്ച ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് 11.97% ഒക്യുപെന്‍സി നേടാനായി.ആദ്യ ദിനം 2.8 കോടി രൂപ നേടി കൊണ്ടാണ് തുടങ്ങിയത്. മികച്ച പ്രതികരണങ്ങള്‍ കൂടി ലഭിച്ചതോടെ തുടര്‍ ദിവസങ്ങളില്‍ കുതിപ്പ് തുടര്‍ന്നു. ആദ്യത്തെ ഞായറാഴ്ച എത്തിയപ്പോള്‍ 3.55 കോടി രൂപ നേടാന്‍ മോഹന്‍ലാല്‍ ചിത്രത്തിനായി. പിന്നീടുള്ള ദിവസങ്ങളില്‍ സ്ഥിരതയാര്‍ന്ന കളക്ഷനാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്.ആദ്യ ആഴ്ചയുടെ അവസാനത്തോടെ 23.8 കോടി രൂപ സ്വന്തമാക്കി. 
 
 
 
 
അടുത്ത ലേഖനം
5 years of Petta:രജനികാന്തിന്റെ ആക്ഷന്‍ ചിത്രം 'പേട്ട' റിലീസായി ഇന്നേക്ക് 5 വര്‍ഷം, ആഘോഷമാക്കി നിര്‍മ്മാതാക്കള്‍