1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Attack for Rejecting love proposal

പീരുമേട്ടില്‍ പ്രണയം നിരസിച്ചതിന് 19കാരിയുടെ മുടിമുറിച്ചു

Rejecting Love Proposal
പീരുമേട്ടില്‍ പ്രണയം നിരസിച്ചതിന് 19കാരിയുടെ മുടിമുറിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയോട് സുനില്‍ (23) പ്രണയാഭ്യര്‍ത്ഥന നടത്താന്‍ എത്തുകയായിരുന്നു. എന്നാല്‍ ഇത് നിരസിച്ചതോടെ ഇയാളുടെ ഭാവം മാറുകയായിരുന്നു. 
 
പ്രതിരോധത്തിന് കത്രികയെടുത്ത പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ അത് തട്ടിയെടുക്കുകയും മുടി വെട്ടുകയുമായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ സുനിലിനെതിരെ പൊലീസ് കേസെടുത്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു