1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു

Trivandrum
തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു. കൊടുവഴന്നൂര്‍ പന്തുവിള സുദിന്‍ ഭവനില്‍ ബിന്ദു(40), റെജിന്‍(5) എന്നിവരാണ് മരിച്ചത്. ആസിഡ് വീണ് പരിക്കേറ്റ ഭര്‍ത്താവ് രജിലാലിനെ(40) മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. നിലവില്‍ ഐസിയുവിലാണ്. 
 
ബിന്ദുവിന്റെ ആദ്യ ഭര്‍ത്താവിലെ മകനാണ് റെജിന്‍. ഒന്നരവര്‍ഷമായാണ് ബിന്ദുവും രജിലാലും ഒരുമിച്ചു താമസിക്കുന്നത്. 
അടുത്ത ലേഖനം
പറവൂരില്‍ ഒരുമാസം മാത്രം പ്രായമുള്ള ഏഴുനായ്ക്കുട്ടികളെ ചുട്ടുകൊന്നു; പിന്നില്‍ രണ്ടു സ്ത്രീകള്‍