1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah Negative

നിപയില്‍ ആശ്വാസം; എട്ട് സാംപിളുകള്‍ നെഗറ്റീവ്

Nipah Virus
നിപ രോഗലക്ഷണങ്ങള്‍ കാണിച്ച എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുവിന്റെയും അടക്കം സ്രവ സാംപിള്‍ പരിശോധിച്ചു. ഇവരുടെ നിപ പരിശോധനാഫലവും നെഗറ്റീവ് ആണ്. കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാഫലവും നെഗറ്റീവ് ആയതിനാല്‍ വലിയ ആശങ്ക അകലുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ സാംപിളുകളും നെഗറ്റീവ് ആണ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പീരുമേട്ടില്‍ പ്രണയം നിരസിച്ചതിന് 19കാരിയുടെ മുടിമുറിച്ചു