അനുബന്ധ വാര്‍ത്തകള്‍
- പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ ശതമാനം ഏഴിനുമുകളിലുള്ളത് 296 പ്രദേശങ്ങളില്‍
- ബൈക്കിന്റെ വേഗത കുറയ്ക്കാന്‍ പറഞ്ഞതിന് ഗൃഹനാഥനെ മര്‍ദ്ദിച്ചു: യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു
- സംസ്ഥാനത്ത് ഇന്ന് 19,688 പേർക്ക് കൊവിഡ്, 135 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71
- തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു
- നിപ രോഗ ലക്ഷണങ്ങള്‍ ഇവയാണ്
ആശ്വാസം: സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭിച്ചു
സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് അനുവദിച്ചത്. എറണാകുളത്തേയും കോഴിക്കോട്ടേയും വാക്സിന് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്സിന് എത്തുന്നതാണ്. ലഭ്യമായ വാക്സിന് വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിന് എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷന് പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.