അനുബന്ധ വാര്‍ത്തകള്‍
- സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
- ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
- സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു
- ആശാ വര്‍ക്കര്‍മാരെ തഴഞ്ഞ് വീണ്ടും കേന്ദ്രം; സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടും ഓണറേറിയം കൂട്ടാന്‍ തയ്യാറല്ല
- ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി: ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്നുമുതല്‍
ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ഇരിക്കുന്നത്
Asha Workers Strike: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. ആദ്യഘട്ടത്തില്‍ മൂന്ന് പേരാണ് നിരാഹാരം ഇരിക്കുന്നത്. രാവിലെ 11 നു നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചു. ഇന്നലെ സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.
ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ഇരിക്കുന്നത്. അതിനിടെ ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ജെ.പി.നഡ്ഡയെ കാണും. വീണാ ജോര്‍ജ് ഡല്‍ഹിയിലേക്കു യാത്ര തിരിച്ചു.
ആശാ പ്രവര്‍ത്തകരുടെ സ്‌കീം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണെന്നും നിര്‍ണായക തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് ഓണറേറിയം വര്‍ധനവ് നടപ്പിലാക്കാത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.