അനുബന്ധ വാര്‍ത്തകള്‍
- സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു
- ആശാ വര്‍ക്കര്‍മാരെ തഴഞ്ഞ് വീണ്ടും കേന്ദ്രം; സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടും ഓണറേറിയം കൂട്ടാന്‍ തയ്യാറല്ല
- ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി: ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
- ആശാവര്‍ക്കര്‍മാര്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ ഉയര്‍ന്ന ആനുകൂല്യം പ്രഖ്യാപിച്ചതോടെ സമ്മര്‍ദ്ദത്തിലായി കേരളം
- 'സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍': ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരിം
ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ പ്രധാന ആവശ്യമായ ഓണറേറിയം വര്‍ദ്ധനയും പെന്‍ഷനും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതേസമയം സമരം അവസാനിപ്പിക്കില്ലെന്ന് ആശാവര്‍ക്കര്‍മാര്‍ വ്യക്തമാക്കി. 36ാം ദിവസമാണ് സമരം പിന്നിടുന്നത്.
ഇന്ന് രാവിലെ മുതല്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. ആശാവര്‍ക്കര്‍മാര്‍ പ്രകടനവുമായ എത്തിയതിന് പിന്നാലെ പോലീസ് സെക്രട്ടറിയേറ്റ് പരിസരം അടച്ചുപൂട്ടി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രദേശത്ത് നൂറുകണക്കിന് പോലീസുകാരാണ് സുരക്ഷയ്ക്കായുള്ളത്. നടുറോഡില്‍ കിടന്നാണ് ആശാപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അവര്‍ തന്നെ വിചാരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെയ്യുമെന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയാല്‍ പോലും അവര്‍ക്ക് അത് മനസ്സിലാകുന്നില്ലെന്നും സമരത്തിന് പിന്നില്‍ മറ്റാരോ ആണെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.