അനുബന്ധ വാര്‍ത്തകള്‍
- പ്രണയം നിരസിച്ചതിന് മലപ്പുറത്ത് 21കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി
- സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിനിമാ സംവിധായകന് അറസ്റ്റില്‍
- മീഡിയ വണ്‍ ചാനലിനെതിരെ ഐഷ സുല്‍ത്താന
- കാലവര്‍ഷം ദുര്‍ബലമാകുന്നു: സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ക്ഷേത്രത്തില്‍ ചാരായ വാറ്റെന്ന് പരാതി; ബിജെപിക്കാരനായ ഭാരവാഹി അടക്കം പിടിയില്‍, പഴം കലക്കിയതെന്ന് പൊലീസ്
ക്ഷേത്ര ഓഫീസില്‍ ചാരായ വാറ്റ് നടക്കുന്നതായി പൊലീസിന് പരാതി. തൃശൂര്‍ അഞ്ചേരിയിലെ തിരുത്തൂര്‍ ക്ഷേത്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരെയും പ്രസിഡന്റിനെതിരെയും പൊലീസ് കേസെടുത്തു. മേല്‍ശാന്തി സുഗതന്‍, പ്രസിഡന്റ് ശങ്കരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എന്നാല്‍, വാഷ് പിടികൂടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പഴം കലക്കിവച്ചതാണ് ക്ഷേത്രത്തില്‍ നിന്ന് പിടിച്ചത്. ഇത് എക്‌സൈസിന് കാണിച്ചുകൊടുത്തു. പഴം കലക്കിയതായതിനാല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് എക്‌സൈസ് തങ്ങളോട് പറഞ്ഞതായി ഒല്ലൂര്‍ പൊലീസ് വ്യക്തമാക്കി. അസമയത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനാല്‍ ചെറിയ വകുപ്പായ 151 മാത്രമാണ് എടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.