പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിനിമാ സംവിധായകന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 17 ജൂണ്‍ 2021 (11:43 IST)
ആറ്റിങ്ങല്‍: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിനിമാ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ മാമം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് എസ്.നായര്‍ (48) ആണ് അറസ്റ്റിലായത്.

വണ്ടര്‍ ബോയ്‌സ് എന്ന മലയാള സിനിമയുടെ സംവിധായകനായ ശ്രീകാന്ത് നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്നു വര്‍ഷം മുമ്പാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തെളിഞ്ഞത്.

അടുത്തിടെ പെണ്‍കുട്ടിയെ ഒരു പതിനാറുകാരന്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്ന പരാതിയുമായി മാതാവ് ആറ്റിങ്ങല്‍ പോലീസിനെ സമീപിച്ചു. പോലീസ് പതിനാറുകാരനെ ചോദ്യം ചെയ്തപ്പോള്‍
പയ്യന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് പതിനാറുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

ഇതിനൊപ്പം പെണ്‍കുട്ടിയുമായി വനിതാ പോലീസ് നടത്തിയ സംഭാഷണത്തിലാണ് സംവിധായകന്‍ ശ്രീകാന്ത് പീഡിപ്പിച്ച വിവരം അറിയാന്‍ കഴിഞ്ഞത്. ശ്രീകാന്ത് പെണ്‍കുട്ടിയുടെ മാതാവുമായി നല്ല സുഹൃത് ബന്ധം ഉണ്ടായിരുന്നു എന്നും ഇയാള്‍ കുട്ടിയുടെ വീട്ടിലെ സന്ദര്‍ശകനായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഇത് മുതലെടുത്തതാവാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണു നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :