1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arif Mohammed Khan against Media

മാധ്യമ വിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്

Arif Mohammed Khan against Media
മാധ്യമ വിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൈരളി, മീഡിയ വണ്‍ ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ ചാനലുകളുടെ വക്താക്കളോട് ഇറങ്ങി പോകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ജനം ടിവി അടക്കമുള്ള മാധ്യമങ്ങളോട് ഗവര്‍ണര്‍ സംസാരിക്കുകയും ചെയ്തു. 
 
മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം. ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാംപയ്ന്‍ നടത്തുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വ്വകലാശാല വിഷയത്തില്‍ മാധ്യമങ്ങള്‍ അഭിപ്രായം തേടിയപ്പോഴാണ് ഗവര്‍ണറുടെ ഭിഷണിപ്പെടുത്തലുണ്ടായത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രണ്ട് ചാനലുകളെ പുറത്താക്കി ഗവര്‍ണര്‍