മറ്റന്നാളോടെ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ കനക്കും

തുലാവര്‍ഷത്തോട് ഒപ്പം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ കനക്കുന്നതിനു കാരണം

രേണുക വേണു| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (08:15 IST)

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യത.

തുലാവര്‍ഷത്തോട് ഒപ്പം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ കനക്കുന്നതിനു കാരണം. മറ്റന്നാളോടെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് ഇത് ശക്തി പ്രാപിച്ച് തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :