ഗിനിയയില്‍ നാവികസേന പിടികൂടിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (09:31 IST)
ഗിനിയയില്‍ നാവികസേന പിടികൂടിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ മോചനത്തിനായി കേന്ദ്രം ശ്രമം തുടങ്ങി. നൈജീരിയന്‍ സര്‍ക്കാരുമായും ചര്‍ച്ച നടത്തി. ഗിനിയില്‍നിന്നു നേരിട്ടു നാട്ടിലെത്തിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയവും എംബസിയും ചര്‍ച്ച തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.

26 അംഗ സംഘത്തില്‍ 16 പേരും ഇന്ത്യക്കാരാണ്. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ നിലമേല്‍ സ്വദേശി വിജിത് വി.നായര്‍, കൊച്ചി സ്വദേശികളായ സാനു ജോസഫ്, മില്‍ട്ടന്‍ എന്നിവരാണു മലയാളികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :