അനുബന്ധ വാര്‍ത്തകള്‍
- മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും
- പ്രതിഫലം കുറയ്ക്കില്ല; നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കെതിരെ എ.എം.എം.എ
- എമ്പുരാനിൽ ഗെയിം ഓഫ് ത്രോൺസ് താരം, ഖുറേഷി അബ്രാഹിമിനെ തേടി എം ഐ 6 ഏജൻ്റ്, ഇതാണോ രാജുവേട്ടാ കൊച്ചു ചിത്രമെന്ന് ആരാധകർ
- ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞു: നിഖില വിമല്‍
- കീഴ്ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന് നായര്‍
കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം: സ്ഥലത്തെത്തിയ എംവി ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
Mv jayarajan
കാട്ടാന ആക്രമണത്തില്‍ ആറളത്ത് ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്തെത്തിയ സിപിഎം നേതാവ് എം.വി ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കളെ ജനം തടഞ്ഞു. കൂടാതെ ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സും നാട്ടുകാര്‍ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തി. പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. ആറളം ഫാമില്‍ കാട്ടാന ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവരുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്. ആംബുലന്‍സ് നാട്ടുകാര്‍ തടയുകയായിരുന്നു.
സബ് കളക്ടര്‍ സ്ഥലത്ത് എത്തിയിട്ടും കൊണ്ടുപോകാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. അതേസമയം ആറളം പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിരുന്നു. ആറളം ഫാമില്‍ 20 ഓളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയില്‍ ആന മതില് നിര്‍മ്മാണം രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങള്‍ ഇവിടം ഉപേക്ഷിച്ച് പോയിട്ടുണ്ട്.