അനുബന്ധ വാര്‍ത്തകള്‍
- മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി
- രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ്
- ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുല്ലപ്പള്ളിയും
- കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ഹര്‍ത്താല്‍ ആരംഭിച്ചു
- ഭക്ഷണം വൈകിയതില്‍ കലിപ്പ്; ഹോട്ടലിലെ ചില്ലു ഗ്ലാസുകള്‍ തകര്‍ത്ത് പള്‍സര്‍ സുനി
മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും
മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. ഇന്ന് വൈകുന്നേരം 6 മണിക്ക് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം പോലീസ് പിസി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കും. ഇതിനുശേഷമാണ് ജയിലിലേക്ക് മാറ്റുന്നത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് ഒളിവില്‍ പോയ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി പിന്നാലെ പിസി ജോര്‍ജിനെ തേടി പോലീസ് നിരവധി തവണ വീട്ടില്‍ എത്തിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്ന് പോലീസിനെ പിസി ജോര്‍ജ് അറിയിക്കുകയും ചെയ്തിരുന്നു.
സ്റ്റേഷനില്‍ ഹാജരാകാതെ മജിസ്ട്രേറ്റിന് മുന്നിലാണ് പിസി ജോര്‍ജ് എത്തിയത്. 30 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും പെട്ടെന്ന് പ്രകോപനത്തിന് ഇരയാകുന്ന പിസി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാനാകില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് പറഞ്ഞു.