1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ananda gopan, cpm, pathanam thitaa

അനന്ത ഗോപന് പകരക്കാരനാര്? സിപി‌എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

അനന്ത ഗോപന്‍
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേനത്തിന് ഇന്ന് റാന്നിയില്‍ തുടക്കമാവും. ഇന്ന് രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളന നഗറില്‍ കൊടി ഉയരുന്നതോടെയാവും സമ്മേളനം ആരംഭിക്കുക. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പത്തനംതിട്ടയില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ പിണറായി വിജയനും, വിഎസും പൂര്‍ണമായും പങ്കെടുക്കുന്നുണ്ട്.
 
നിലവിലെ ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ സ്ഥാനം ഒഴിയുന്നതോടെ ആരാകും പുതിയ ജില്ലാ സെക്രട്ടറി ആയി തീരുക എന്നതില്‍ ഔദ്യോഗിക പക്ഷത്ത് കടുത്ത ആശയഭിന്നത തുടരുകയാണ്. പിണറായി പക്ഷത്തെ വിശ്വസ്തന്‍ എ പദ്മകുമാറും, വി എസ് പക്ഷത്ത് നിന്ന് പിണറായി പക്ഷത്തെത്തിയ കെ.പി ഉദയഭാനുവിനുമാണ് സാധ്യതകള്‍. ഇരുവരെയും തിരഞ്ഞെടുക്കാനായില്ലെങ്കില്‍ വി എസ് പക്ഷത്തെ സനല്‍ കുമാറും, മുന്‍ ആറന്മുള എം എല്‍ എ കെ സി രാജഗോപാലും, സിഐടിയു ജില്ലാ സെക്രട്ടറി അജയനും അടക്കമുള്ളവരുടെ പേരുകളും സമവായ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.
 
നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് അഞ്ചോളം പേരെ ഒഴിവാക്കി പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയി മാത്യു അടക്കം ഉള്ളവര്‍ ഇത്തരത്തില്‍ ജില്ലാ കമ്മിറ്റിയില്‍ എത്തുമെന്നാണ് സൂചന. ആറന്മുള വിമാനത്താവള സമരം, സോളാര്‍ സമരം, ഓപ്പറേഷന്‍ കുബേര, എന്നിവയടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍  ഉയരുമെന്നും ഉറപ്പാണ്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
vishnu