ചിക്കന്റെ വിലയെ ചൊല്ലി തര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനം
ചിക്കന്റെ വിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മര്‍ദ്ദനമേറ്റു. കുട്ടനാട് രാമങ്കരയിലാണ് സംഭവം. അസം സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്. എസി റോഡ് കരാര്‍ ജീവനക്കാരനാണ് തൊഴിലാളിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഈമാസം പതിനാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരെ ഇതുവരെ അറസ്റ്റുചെയ്തില്ല.